skip to main |
skip to sidebar
ജയ്പുര്‍: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി.) ജയ്പുര്‍ ഡിപ്പോയില്‍ മൂന്നാം ദിവസവും തീയണയ്ക്കാനായില്ല. ഡിപ്പോയിലെ ഇന്ധനം പൂര്‍ണമായും കത്തിത്തീരാന്‍ കാത്തിരിക്കുകയാണ് അധികൃതര്‍. തീ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണാധികാരികള്‍ അറിയിച്ചു. ഒരു ദിവസത്തിനികം തന്നെ തീയണയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.വ്യാഴാഴ്ച വൈകീട്ട് സിതാപുരയിലെ വ്യവസായ മേഖലയിലുള്ള ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ ഇതുവരെയായി അഞ്ചുപേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഡിപ്പോയിലെ ആറു തൊഴിലാളികളെ കാണാനില്ലെന്നും ജില്ലാ കളക്ടര്‍ കുല്‍ദീപ് രങ്ക അറിയിച്ചു. അഗ്നിബാധയില്‍ ഡിപ്പോയുടെ സമീപപ്രദേശത്തുള്ള വ്യവസായമേഖലയിലും വ്യാപകമായ നാശമാണ് ഉണ്ടായിരിക്കുന്നത്. ആകെയുള്ള 1100 യൂണിറ്റുകളില്‍ അഞ്ഞൂറെണ്ണവും അഗ്നിബാധയില്‍ നശിച്ചു.