Showing posts with label News Special. Show all posts
Showing posts with label News Special. Show all posts

ഗ്രനേഡുകളെ തോല്‌പിച്ച് മനേഷ് വീണ്ടും ജീവിതത്തിലേക്ക്...

'ജീവന്‍ തിരിച്ചുകിട്ടിയതു തന്നെ ഏറ്റവും വലിയ ഭാഗ്യം. ആറുമാസത്തിനുള്ളില്‍ ഞാന്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തും. ഇത് ദൈവം നല്‍കിയ രണ്ടാം ജന്മമാണ്' -ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരെ തുരത്തുന്നതിനിടയില്‍ ഗുരുതരമായി പരിക്കേറ്റ കമാന്‍ഡോ മനേഷിന്റെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ ഉള്‍ത്തുടിപ്പുകള്‍... ഭീകരര്‍ പൊട്ടിച്ച ഗ്രനേഡിന്റെ ചീളുകള്‍ തലയില്‍ തറച്ചുകയറിയ മനേഷിന് ശസ്ത്രക്രിയയ്ക്ക് ശേഷവും ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന നിലയിലായിരുന്നു. ഓക്‌സിജന്‍ തെറാപ്പിക്കുശേഷം മെല്ലെ നടക്കാന്‍ തുടങ്ങി. ഇപ്പോള്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ തുടര്‍ ചികിത്സയ്‌ക്കെത്തിയിരിക്കുകയാണ് ഈ കണ്ണൂര്‍ സ്വദേശി. 2008 നവംബറില്‍ നാടിനെ നടുക്കിയ മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ട്രൈഡന്റ് ഒബ്‌റോയ് ഹോട്ടലില്‍ നുഴഞ്ഞുകയറിയ ഭീകരരെ തുരത്താനായിരുന്നു മനേഷ് ഉള്‍പ്പെട്ട എന്‍.എസ്.ജി 51 സ്‌പെഷല്‍ ഗ്രൂപ്പിന്റെ നിയോഗം. 60 പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് ഭീകരരെ തനിക്ക് വധിക്കാന്‍ കഴിഞ്ഞതായി മനേഷ് ഓര്‍ക്കുന്നു.ഹോട്ടലില്‍ കുടുങ്ങിയ ചിലരെ രക്ഷപ്പെടുത്താനും കഴിഞ്ഞു. ഭീകരരുടെ പ്രത്യാക്രമണത്തില്‍ സംഘത്തിലെ എട്ടുപേര്‍ക്ക് പരിക്കേറ്റു. മനേഷിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് ചീളുകള്‍ തലയോട്ടി തുളച്ചുകയറി. ജര്‍മനിയില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ചീളുകള്‍ പുറത്തെടുത്തു. ആറുമാസം ഡല്‍ഹി ആര്‍മി ആന്‍ഡ് റിസര്‍ച്ച് റഫറന്റ് സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു മനേഷ്. തലയ്ക്ക് പരിക്കേറ്റതോടെ ശരീരത്തിന്റെ വലതുഭാഗം പൂര്‍ണമായും തളര്‍ന്നിരുന്നു. പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. മുംബൈ അശ്വിനി ആസ്​പത്രിയില്‍ 22 ദിവസത്തെ ഓക്‌സിജന്‍ തെറാപ്പി ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നെന്ന് മനേഷ് പറഞ്ഞു. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ ഫിസിയോ തെറാപ്പിസ്റ്റ് റാണാ ചെങ്കപ്പയുടെ നിര്‍ദേശപ്രകാരമാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെത്തിയത്. ഡോ. പി.കെ.വാരിയരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ കീഴിലാണ് ഇപ്പോഴത്തെ ചികിത്സ. രണ്ടാഴ്ചയായി ഇവിടെ എത്തിയിട്ട്. പരിക്കേറ്റ ജവാനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞപ്പോള്‍ മനേഷിന്റെ പോരാട്ടവീര്യം ഉണര്‍ന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുലക്ഷത്തിന്റെ ധനസഹായംപോലും പരാതിപ്പെട്ടതിന് ശേഷമാണ് ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒരു സൗജന്യവും അനുവദിച്ചില്ല. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വെടിയുണ്ട കൊള്ളുന്നവര്‍ക്ക്‌പോലും മറ്റ് സംസ്ഥാനങ്ങള്‍ ലക്ഷങ്ങളാണ് നല്‍കുന്നത്. കേരളത്തില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാത്തതാണ് സര്‍ക്കാരിന്റെ ഈ അറിവില്ലായ്മക്ക് കാരണം. പത്തുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ എന്‍.എസ്.ജി കമാന്‍ഡോകളെ ആവശ്യമായി വരുന്ന സംസ്ഥാനം കേരളമായിരിക്കുമെന്നും മനേഷ് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്തതിന് ഭാരതസര്‍ക്കാര്‍ ശൗര്യചക്ര നല്‍കി ആദരിച്ചു. 14 വര്‍ഷത്തെ സേവനത്തിന്റെ അംഗീകാരം കൂടിയാണിത്. കണ്ണൂരില്‍ അഴീക്കോട് കണ്ണോത്ത് മുകുന്ദന്റെയും സരസ്വതിയുടെയും മകനാണ് 33 കാരനായ മനേഷ്. ഭാര്യ ഷീമ. മകന്‍ യദുകൃഷ്‌നന്‍.

അവയവദാനത്തിന് സുരേഷ്‌ഗോപിയും ഹരിശ്രീ അശോകനും

'ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അനുവാദം വാങ്ങിയിട്ടില്ല, തത്കാലം ദൈവത്തിന്റെ അനുവാദം വാങ്ങി ഞാന്‍ പ്രഖ്യാപിക്കുന്നു, എന്റെ എല്ലാ അവയവങ്ങളും ഞാന്‍ ദാനം ചെയ്യും...'' തിരക്കഥയിലെ തീപ്പൊരി ഡയലോഗായിരുന്നില്ല സുരേഷ്‌ഗോപി പറഞ്ഞത്. സ്വന്തം ഹൃദയത്തില്‍ നിന്നുള്ള വാക്കുകളായിരുന്നു. ലോകഹൃദയദിനത്തിന്റെ ഭാഗമായി എറണാകുളം പാപ്പാളി ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു സുരേഷ്‌ഗോപിയുടെ അപ്രതീക്ഷിത ആക്ഷന്‍! തന്റെ പ്രഖ്യാപനം വെറും ഡയലോഗല്ലെന്ന് തെളിയിക്കാന്‍ സുരേഷ്‌ഗോപി അവയവം ദാനം ചെയ്യുന്ന സമ്മതപത്രം ഒപ്പിട്ടുനല്‍കുകയും ഡോണര്‍ കാര്‍ഡ് കൈപ്പറ്റുകയും ചെയ്തു. കൈയടിയോടെ സദസ്സ് സുരേഷ്‌ഗോപിയെ പ്രോത്സാഹിപ്പിച്ചപ്പോള്‍ താക്കീതുമായി ഹരിശ്രീ അശോകന്‍ രംഗത്തുവന്നു. ''സുരേഷേട്ടന്റെ അവയവങ്ങള്‍ ഫിറ്റ് ചെയ്താല്‍പിന്നെ ഷിറ്റ്... ഷിറ്റ് എന്നേ പറയൂ. ചിലപ്പോള്‍ മറ്റുള്ളവരുടെ മേത്ത് കൈയും വെക്കും... എന്റെ അവയവങ്ങള്‍ സ്വീകരിച്ചാല്‍ 24 മണിക്കൂറും കോമഡി പറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കഴിയാം...'' സുരേഷ്‌ഗോപിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹരിശ്രീ അശോകനും അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടുനല്‍കി. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഹൃദയം ദാനം ചെയ്യാന്‍ സന്നദ്ധരായ ഇരുനൂറോളം പേര്‍ക്ക് സുരേഷ്‌ഗോപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇവര്‍ക്കുള്ള ഡോണര്‍കാര്‍ഡിന്റെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഹാര്‍ട്ട്‌കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, എറണാകുളം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സ്റ്റാന്‍ലി കുഞ്ഞിപ്പാലു, ഡോ.പി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച രണ്ട് മണിക്ക് ചിത്രരചനാമത്സരവും ഹൃദയത്തിനിണങ്ങിയ പാചകരീതികളുടെ പരിചയപ്പെടുത്തലും നടക്കും. 4.30ന് സമാപനച്ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.ആര്‍.ബന്നൂര്‍മഠ് മുഖ്യാതിഥിയായിരിക്കും.

Death row Iraqis among 8 escapees recaptured

Eight of the 16 members of al Qaeda in Iraq who escaped Wednesday night from a Tikrit prison north of Baghdad have been recaptured, security officials in Samarra told CNN Saturday.
Two of the prisoners were captured Saturday morning in Samarra by security forces conducting house-to-house searches.
U.S. forces have provided military working dogs at the request of the local Emergency Response Unit to search the compound near the jail from which the escapes occurred.
Multi-national forces searched the city and outlying areas from the air.
Three of the eight recaptured prisoners had previously been sentenced to death for crimes that include killing and kidnapping, officials said.
Police launched the manhunt after the prisoners fled through an air vent and then climbed over a concrete prison wall. Iraqi special forces have been called into the search and border guards have been alerted to ensure the men don't cross into a neighboring country, police said.
Police have distributed pictures of the fugitives throughout Salaheddin province, where Tikrit is located.
The Iraqi Interior Ministry has taken charge of the investigation and all prison guards at Tikrit are being investigated, police said. The prison holds more than 400 inmates.
Al Qaeda in Iraq is an insurgent group that pledged its allegiance to Osama bin Laden's al Qaeda terror network in 2004, after the U.S.-led invasion of Iraq. Its members largely are native Iraqis, but they also include foreign fighters, and foreigners have been the group's prominent leaders.
Tikrit, the hometown of former Iraqi dictator Saddam Hussein, is about 160 km (99 miles) north of Baghdad.

Death row Iraqis among 8 escapees recaptured

Eight of the 16 members of al Qaeda in Iraq who escaped Wednesday night from a Tikrit prison north of Baghdad have been recaptured, security officials in Samarra told CNN Saturday.
Two of the prisoners were captured Saturday morning in Samarra by security forces conducting house-to-house searches.
U.S. forces have provided military working dogs at the request of the local Emergency Response Unit to search the compound near the jail from which the escapes occurred.
Multi-national forces searched the city and outlying areas from the air.
Three of the eight recaptured prisoners had previously been sentenced to death for crimes that include killing and kidnapping, officials said.
Police launched the manhunt after the prisoners fled through an air vent and then climbed over a concrete prison wall. Iraqi special forces have been called into the search and border guards have been alerted to ensure the men don't cross into a neighboring country, police said.
Police have distributed pictures of the fugitives throughout Salaheddin province, where Tikrit is located.
The Iraqi Interior Ministry has taken charge of the investigation and all prison guards at Tikrit are being investigated, police said. The prison holds more than 400 inmates.
Al Qaeda in Iraq is an insurgent group that pledged its allegiance to Osama bin Laden's al Qaeda terror network in 2004, after the U.S.-led invasion of Iraq. Its members largely are native Iraqis, but they also include foreign fighters, and foreigners have been the group's prominent leaders.
Tikrit, the hometown of former Iraqi dictator Saddam Hussein, is about 160 km (99 miles) north of Baghdad.

Twin blasts kill 15 in northwest Pakistan

At least 15 people were killed in northwest Pakistan Saturday in three powerful bomb blasts, police said.
Six people died when a police station in the Bannu district of North West Frontier Province was targeted by a suicide car bomb, police said.
The suicide bomber was in a truck packed with an estimated 160 kg (353 pounds) of explosives, police said. Among the 55 people injured were 28 policemen and 27 civilians. Dozens of nearby shops and buildings were destroyed.
Police arrested a suspect near the Maidan police station.
Another eight people were killed five hours later in the provincial capital of Peshawar after a bomb exploded in the central business district, according to government official Sahibzada Anis Khan.
The blast occurred near a state-owned bank and a military hospital in Peshawar's Saddar market. Police arrested two suspects at the scene but did not say how they were connected to the lethal attack.

Abdul Hamid, the chief executive of Lady Reading Hospital in Peshawar, told CNN that the eight people killed were brought to the hospital and another 45 injured people -- five of them in critical condition -- were being treated.
The head of Peshawar police's bomb disposal squad, Shafqat Malik, told CNN affiliate Geo TV that the Peshawar blast was the work of a suicide car bomber. He said the car was packed with about 100 kg (220 pounds) of explosives.
Seconds before the bomb went off, the suicide attacker lobbed several grenades from the car in an apparent attempt to clear his way and get closer to his target, Malik said.
Khan told CNN that the grenades did not explode.
Police said the suicide bomber's intended target was not immediately clear.

A third bomb exploded Saturday afternoon inside a book store in Gilgit, a city in an autonomous region near the Indian border, police official Wazir Awan said. A store salesman was killed and five others were injured, Awan said.
No one has claimed responsibility for any of Saturday's three attacks.

രക്തദാന ദിനാചരണം; ജില്ലാതല ഉദ്‌ഘാടനം ഒന്നിന്‌

ആലപ്പുഴ: ദേശീയ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ഒക്ടോബര്‍ ഒന്നിന്‌ രാവിലെ 11.30ന്‌ കൈചൂണ്ടിമുക്കിലുള്ള കുടുംബശ്രീ ഹാളില്‍ നടക്കും. ദിനാചരണത്തോടനുബന്ധിച്ച്‌ എന്‍എസ്‌എസ്‌ വോളണ്ടിയര്‍മാരുടെ സൈക്കിള്‍റാലി, രക്തഗ്രൂപ്പ്‌ നിര്‍ണയക്യാമ്പ്‌, രക്തദാന ക്യാമ്പ്‌ എന്നിവയും നടത്തും. സംസ്ഥാന എയ്‌ഡ്‌സ്‌ നിയന്ത്രണ സൊസൈറ്റി, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്‌, ജില്ലാ മെഡിക്കല്‍ ഓഫീസ്‌ (ആരോഗ്യം), വണ്ടാനം മെഡിക്കല്‍ കോളേജ്‌ ബ്ലഡ്‌ ബാങ്ക്‌, ജില്ലാ രക്തദാന സമിതി എന്നിവയുടെ

ഭാരതീപൂജ 28ന്‌

ആലപ്പുഴ: വിശ്വസംസ്‌കൃത പ്രതിഷുാനത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനമായ 28ന്‌ ഭാരതീപൂജ നടക്കും. വൈകിട്ട്‌ 4ന്‌ എസ്‌.ഡി. വി.ജി.എച്ച്‌.എസില്‍ ചിന്മയ മിഷനിലെ ധ്രുവചൈതന്യ ഉദ്‌ഘാടനംചെയ്യും. ഡോ. കെ.പി. ഹെഗ്‌ഡേ അധ്യക്ഷതവഹിക്കും

സൗജന്യ ചലച്ചിത്ര പരിശീലനക്കളരി 28ന്‌

ആലപ്പുഴ: വേള്‍ഡ്‌ ഡ്രമാറ്റിക്‌ സ്റ്റഡി സെന്റര്‍ ആന്‍ഡ്‌ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌, നെഹ്‌റു യുവകേന്ദ്ര, ചലച്ചിത്ര അക്കാദമി എന്നിവയുടെ സഹകരണത്തോടെ ഒരു മാസം നീളുന്ന സൗജന്യ ചലച്ചിത്ര പരിശീലനക്കളരി നടത്തുന്നു. സപ്‌തംബര്‍ 28ന്‌ 9ന്‌ വ്യാസപുരം സ്റ്റഡി സെന്റര്‍ ഹാളില്‍ പരിശീലനക്കളരി തുടങ്ങും. തിരക്കഥാരചന, ചലച്ചിത്ര സംവിധാനം, അഭിനയം എന്നീ വിഷയങ്ങളിലാണ്‌ പരിശീലനം. വിവരങ്ങള്‍ക്ക്‌: 9495440501.

സില്‍ക്ക്+സ്മിത+സിനിമ


സില്‍ക്ക് സ്മിത മണ്‍മറഞ്ഞിട്ട് സെപ്തംബര്‍ 23 ന് 13 വര്‍ഷം തികഞ്ഞിരിക്കുന്നു. എന്നാല്‍ സമൂഹത്തില്‍ സ്മിത എന്ന നടി എന്തിനെയാണ് പ്രതിനിധാനം ചെയ്തത് എന്നത് സാംസ്‌കാരികമായ തലത്തില്‍ നിര്‍വചിക്കേണ്ട ഒരു ചോദ്യമാണ്. അതേസമയം സ്‌ക്രീനിലെ സ്മിത പ്രേക്ഷകസമൂഹത്തിന്റെ കാമപൂരണങ്ങളുടെ ആസക്തി കലര്‍ന്ന രൂപകമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുതിയ കാലം അല്ലെങ്കില്‍ സിനിമയുടെ നവ-വാണിജ്യഭാഷ ഇത്തരം പ്രതിനിധാനങ്ങളെ ഐറ്റം നമ്പര്‍ താരമായി മാത്രം അടയാളപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഈ കാലത്ത് സില്‍ക്ക് സ്മിത കേവലം ഐറ്റം നമ്പറുകാരി മാത്രമായിരുന്നോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. വെളുപ്പ് / കറുപ്പ് / നായിക / എക്‌സ്ട്രാനടി സ്വത്വബോധങ്ങളിലും മാനദണ്ഡങ്ങളിലും നിഴലിക്കുന്ന സിനിമാസാമ്രാജ്യത്തിന്റെ അകംരാഷ്ട്രീയത്തില്‍ സ്മിത പ്രതിനിധീകരിച്ചത് ആസക്തിയുടെ നിറവുകളെ മാത്രമായിരുന്നില്ല. മറിച്ച് സിനിമ കാലാകാലങ്ങളില്‍ പുറംതള്ളിയ ആവശ്യം കഴിഞ്ഞ, അസ്​പൃശ്യരുടെ ശേഷിപ്പും കൂടിയാണ്. ആന്ധ്രയിലെ എളൂരു എന്ന ഗ്രാമത്തില്‍ നിന്ന്, തികച്ചും ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്നെത്തിയ വിജയലക്ഷ്മി എന്ന സെല്ലുലോയ്ഡിലെ സില്‍ക്ക് സ്മിത കൊത്തിവലിക്കുന്ന നോട്ടങ്ങളും എത്തിനോക്കാന്‍ പ്രേരിപ്പിക്കുന്ന ചലനങ്ങളും കൊണ്ട് പ്രേക്ഷകനെ മോഹിപ്പിച്ച് കീഴടക്കുന്ന തലത്തിലേക്ക് വളര്‍ന്നത് കേവലമായ വളര്‍ച്ചയുടെ സിനിമാപരിണാമമായി മാത്രം കാണാനാവില്ല. നടി/ശരീരം/കഥാപാത്രം ഇത്തരത്തിലുള്ള പരികല്‍പ്പനകളെ വാണിജ്യസിനിമയുടെ കെട്ടുകാഴ്ച്ചകളുടെ പശ്ചാത്തലത്തില്‍ നിര്‍വചിക്കുമ്പോള്‍ അതിന് ഭിന്നാര്‍ത്ഥങ്ങളുണ്ട്. ക്യാമറയുടെ കണ്ണുകള്‍ കഥാപാത്രത്തില്‍ നടിയുടെ ശരീരത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ സിനിമ വാണിജ്യാര്‍ത്ഥത്തില്‍ പൂര്‍ണ്ണതയിലെത്തുകയും അതേസമയം ആ ശരീരത്തെ സമൂഹം സദാചാരപരമായി വേറിട്ട് നിര്‍ത്തുകയുമാണ് ചെയ്യുന്നത്. അതായത് സിനിമയും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ സാക്ഷ്യമാണ് സ്മിത അടക്കമുള്ള നിരവധി ബിംബങ്ങള്‍ തങ്ങളുടെ അനുഭവം കൊണ്ട് പറഞ്ഞിട്ടുപോയത്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്തെ കീഴടക്കിയ സില്‍ക്ക് ഇന്നൊരു ദുരന്തസമാനമായ ഓര്‍മ്മയാണ്. എത്രയോ പേരെ പോലെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എരിഞ്ഞടങ്ങിപ്പോയവരില്‍ ഒരാള്‍. സ്‌ക്രീനില്‍ ആളിക്കത്തിച്ച ആസക്തിയുടെ കൊള്ളിയാന്‍ മിന്നലുകള്‍ അവസാനിച്ചുവീണപ്പോള്‍ ആരും അത്ഭുതപ്പെട്ടില്ല. കാരണം സിനിമയുടെ വ്യാകരണങ്ങളില്‍ ഇത്തരം ദുരൂഹമായ പിന്‍വാങ്ങലുകളുടെ കണ്ണീര്‍ പുരണ്ട ചരിത്രവുമുണ്ട്. അല്ലെങ്കില്‍ പെട്ടെന്ന് കൈവരുന്ന സമ്പത്തും പ്രശസ്തിയും കീഴടക്കുന്ന പുതിയ ആകാശങ്ങള്‍..ഇവ പുതിയ താരോദയങ്ങള്‍ക്ക് മാത്രമല്ല പുതിയ ഈയാംപാറ്റകളെയും സൃഷ്ടിച്ചിട്ടുണ്ട്.ജീവിതം സിനിമയിലെ പോലെ സുന്ദരമല്ലെന്ന് സുന്ദരമായ സ്വന്തം സിനിമകളെ അപനിര്‍മ്മിച്ച / പ്രതിനിര്‍വചിച്ച അവരുടെയെല്ലാം ജീവിതങ്ങള്‍ തെളിയിക്കുന്നു. കെ ജി ജോര്‍ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സിനിമാസമൂഹത്തിന്റെ 'ഇരകള്‍'. സിനിമയുടെ വാണിജ്യാതിര്‍ത്തികള്‍ മോഹിപ്പിക്കുന്ന പുതിയ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്ന ഈ കാലത്ത് ഇത്തരം കഥാപാത്രങ്ങള്‍ / സാന്നിദ്ധ്യങ്ങള്‍ സൃഷ്ടിച്ച സാംസ്‌കാരികമായ കീഴാളപ്രതിനിധാനമാണ് സ്മിതയടക്കമുള്ളവരുടെ പ്രസക്തി. ഇനിയും മരിക്കാത്ത ആ വശ്യമായ ചിരിയും നെഞ്ചിടിപ്പിക്കുന്ന ഉടലിനുമൊപ്പം അത് എത്രപേര്‍ ഓര്‍ക്കും...

കോടാലി ശ്രീധരന്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായി

ബാംഗ്ലൂര്‍: കുപ്രസിദ്ധ ഗുണ്ടാനേതാവ് കോടാലി ശ്രീധരനെ (49) ബാംഗ്ലൂരില്‍ പോലീസ് അറസ്റ്റു ചെയ്തു. വിദ്യാരണ്യപുരത്ത് ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് ചിക്‌പേട്ട് പോലീസിന്റെ സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിനെക്കുറിച്ച് സിറ്റിപോലീസ് കമ്മീഷണര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇയാളെ ശനിയാഴ്ച ബാംഗ്ലൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ്‌വൃത്തങ്ങള്‍ സൂചിപ്പിച്ചു. പോള്‍ മുത്തൂറ്റ് വധത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്ന് കരുതുന്നു. കൊലപാതകക്കേസുകളിലും ഹവാല ഇടപാടുകളിലും പ്രതിയായ ഇയാള്‍ മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. ചിക്‌പേട്ടില്‍ തുണിക്കടയില്‍ ഇക്കഴിഞ്ഞ ജൂലായ് 18ന് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് പറയപ്പെടുന്നത്. ചിക്‌പേട്ടില്‍ ജൂലായ് 18ന് ഡി.എസ്. ലെയ്‌നിലെ പൂനം പ്ലാസയില്‍ മൊത്ത വ്യാപാരത്തുണിക്കടയില്‍ ഏഴംഗസംഘം ജീവനക്കാരെ ആക്രമിച്ച് 40 ലക്ഷത്തിന്റെ കവര്‍ച്ച നടത്തിയിരുന്നു. സംഘത്തലവന്‍ മലയാളത്തിലാണ് അനുയായികളോട് സംസാരിച്ചിരുന്നതെന്ന് അന്ന് കടയുടമ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ സംഭവത്തെ പിന്‍പറ്റിയുള്ള അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. തുണിക്കടയിലെ കവര്‍ച്ചയ്ക്കുപുറമെ ഇരുപതിലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നാണ് പോലീസിന്റെ അനുമാനം. പീന്യയില്‍ പണവുമായി പോവുകയായിരുന്ന സുരക്ഷാഏജന്‍സി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി 41 ലക്ഷംരൂപ കവര്‍ന്ന സംഭവത്തിലും ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. കോടാലി ശ്രീധരന് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന് ഈയടുത്ത് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ ആരോപണം വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു. വി.എം. സുധീരനും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും ശ്രീധരന്‍ പണം നല്‍കിയെന്ന് പിണറായി ആരോപിച്ചിരുന്നു. ചില ഇടതുപക്ഷനേതാക്കള്‍ക്കും ശ്രീധരന്‍ തിരഞ്ഞെടുപ്പു ഫണ്ട് നല്‍കിയതായി ആരോപണമുണ്ടായിരുന്നു. തൃശ്ശൂര്‍ വെള്ളികുളങ്ങര കോടാലി സ്വദേശിയായ ശ്രീധരന്‍ ഹവാലാ പണം കവരാന്‍ ഷിഹാബ് എന്നയാളെ വെട്ടിക്കൊന്ന കേസിലാണ് ഒടുവില്‍ പിടിയിലായത്. 2007ല്‍ ബാംഗ്ലൂരില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ജാമ്യത്തില്‍ ഇറങ്ങിയശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. ശ്രീധരന്‍ ബാംഗ്ലൂരില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് സ്​പിരിറ്റ് കച്ചവടം നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഇയാള്‍ക്കെതിരെ 20 കേസുകള്‍ നിലവിലുണ്ട്. ഇയാളുടെ പേരിലുള്ള വസ്തുവിവരങ്ങളെക്കുറിച്ച് സിറ്റിപോലീസ് അന്വേഷിച്ചുവരികയാണ്. ബാംഗ്ലൂരില്‍ പഠിക്കുന്ന മക്കളില്‍നിന്നാണ് സിറ്റിപോലീസ് ഇയാളെക്കുറിച്ച് വിവരങ്ങള്‍ നേടിയത്. ശ്രീധരനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം പത്തുദിവസം ബാംഗ്ലൂര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടാകും. ചോദ്യംചെയ്യലിനും മറ്റു നടപടികള്‍ക്കും ശേഷം കേരള പോലീസിന് വിട്ടുകൊടുക്കുമെന്നറിയുന്നു.

ഓഷ്യന്‍സാറ്റ്-2: സമുദ്രപഠനത്തിന് ഇന്ത്യന്‍ കുതിപ്പ്‌

കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്‌നങ്ങളുടെ രൂക്ഷത ഏറി വരുന്ന കാലത്ത് സമുദ്രങ്ങളിലും അന്തരീക്ഷത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. കാലവര്‍ഷത്തിന്റെ ലഭ്യത മുതല്‍ കാലങ്ങള്‍ക്ക് ശേഷമുള്ള അപകടങ്ങള്‍ തിരിച്ചറിയുന്നതിന് വരെ ഇത്തരം പഠനങ്ങള്‍ സഹായിക്കും. ആ നിലയ്ക്ക് ഇന്ത്യ ഇപ്പോള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഓഷ്യന്‍സാറ്റ്-2 പേടകത്തിന് വലിയ പ്രസക്തിയാണുള്ളത്. സമുദ്രപഠന മേഖലയിലും അന്തരീക്ഷപഠനത്തിലും കുതിച്ചുചാട്ടം തന്നെ ഈ ഉപഗ്രഹം സാധ്യമാക്കിയേക്കും. അതിനാവശ്യമായ അത്യന്താധുനിക ഉപകരണങ്ങളാണ് ഓഷ്യന്‍സാറ്റിലുള്ളത്. സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാന്‍ 1999-മെയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഐ.എസ്.ആര്‍.ഒ. ഓഷ്യന്‍സാറ്റ്-1 വിക്ഷേപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഓഷ്യന്‍സാറ്റ്-2 ഇന്ന് (2009 സപ്തംബര്‍ 23) ഭ്രമണപഥത്തിലേത്തിച്ചത്. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 നെ കാലാവധി കഴിയും മുമ്പ് ഉപേക്ഷിക്കേണ്ടി വന്നെങ്കിലും, ചന്ദ്രനില്‍ ജലസാന്നിധ്യം തിരിച്ചറിയുകയെന്ന സുപ്രധാന കണ്ടെത്തല്‍ ചന്ദ്രയാനിലെ 'മൂണ്‍ മിനറലോജി മാപ്പര്‍' എന്ന ഉപകരണം നടത്തിയ കാര്യം വെളിപ്പെട്ട സമയത്തു തന്നെയാണ് ഓഷ്യന്‍സാറ്റ് വിക്ഷേപണം വിജയമായതും എന്നത് ശ്രദ്ധേയമാണ്.
ഭൂമിയെന്ന ഗ്രഹത്തിന്റെ (പ്രത്യേകിച്ചും സമുദ്രം, അന്തരീക്ഷം എന്നിവയുമായി ബന്ധപ്പെട്ട്) ഒട്ടേറെ പ്രത്യേകതകള്‍ ഓഷ്യന്‍സാറ്റ്-2 പഠനവിധേയമാക്കും. 952 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂപ്രതലത്തില്‍നിന്ന് 720 കിലോമീറ്റര്‍ അകലെ നിന്നാണ് ഭൗമനിരീക്ഷണം നടത്തുക. സമുദ്രത്തിന്റെ നിറം, കാലാവസ്ഥാമാറ്റങ്ങളില്‍ സമുദ്രങ്ങള്‍ വഹിക്കുന്ന പങ്ക്, സമുദ്രങ്ങളും അന്തരീക്ഷവും തമ്മിലുള്ള ഇടപഴകല്‍, അന്തരീക്ഷത്തിലെ ജലബാഷ്പം തുടങ്ങിയവ ഓഷ്യന്‍സാറ്റിന്റെ പഠനലക്ഷ്യങ്ങളാണ്. ഒപ്പം തീരക്കടലില്‍ മത്സ്യലഭ്യതയുള്ള സ്ഥലങ്ങള്‍ തിരിച്ചറിയുക, മണ്‍സൂണിന്റെ വരവ് പ്രവചിക്കുന്നതിന് സഹായിക്കുക, തീരപ്രദേശങ്ങളിലെ സമുദ്രജലമലിനീകരണത്തിന്റെ തോത് മനസിലാക്കുക തുടങ്ങയവും ഓഷ്യന്‍സാറ്റ്-2 ന്റെ ലക്ഷ്യങ്ങളാണ്. അഞ്ചുവര്‍ഷമാണ് ദൗത്യ കാലാവധി.ഓഷ്യന്‍സാറ്റിന്റെ നിരീക്ഷണങ്ങള്‍ സാധ്യമാക്കുക അതിലുള്ള മൂന്ന് സുപ്രധാന ഉപകരണങ്ങളാണ്. ഓഷ്യന്‍ കളര്‍ മോണിറ്റര്‍ (ഒ.സി.എം) എന്ന റേഡിയോമീറ്ററാണ് ഒരുപകരണം. ഓഷ്യന്‍സാറ്റ്-1 ല്‍ ഉണ്ടായിരുന്നതിന്റെ പരിക്ഷക്കരിച്ച രൂപമാണിത്. വൈദ്യുതകാന്തിക വര്‍ണരാജിയിലെ ഏഴ് മേഖലകളുപയോഗിച്ച് ഈ ഉപകരണത്തിലൂടെ നിരീക്ഷണം സാധ്യമാകും. സ്‌കാനിങ് സ്‌കാറ്റെറോമീറ്റര്‍ (സ്‌കാറ്റ്) എന്ന ആക്ടീവ് മൈക്രോവേവ് ഉപകരണമാണ് മറ്റൊന്ന്. ഇറ്റാലിയന്‍ സ്‌പേസ് എജന്‍സി രൂപകല്‍പ്പന ചെയ്ത റേഡിയോ ഒക്കല്‍റ്റേഷന്‍ സൗണ്ടര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് സ്റ്റഡീസ് (റോസ) ആണ് മൂന്നാമത്തെ ഉപകരണം. ഭൗമാന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനത്തിന്റെ സ്വഭാവം, അയണോസ്ഫിയര്‍ തുടങ്ങിയവയുടെ പഠനത്തിനു വേണ്ടിയാണ് റോസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ഓഷ്ന്‍സാറ്റിന്റെ വിക്ഷേപണവും ഐ.എസ്.ആര്‍.ഒ.യെ സംബന്ധിച്ച് ഒരു പൊന്‍തൂവലാണ്. ഓഷ്യന്‍സാറ്റിനൊപ്പം മറ്റ് ആറ് നാനോഉപഗ്രഹങ്ങള്‍ക്കൂടിയാണ് പി.എസ്.എല്‍.വി-സി14 റോക്കറ്റില്‍ വിക്ഷേപിച്ചത്. ഓരോ കിലോഗ്രാം വീതം ഭാരമുള്ള ക്യൂബ്‌സാറ്റ്-1, 2, 3, 4 എന്നിവയും, എട്ടുകിലോഗ്രാം വീതം ഭാരമുള്ള റൂബിന്‍സാറ്റ് 9.1, റൂബിന്‍സാറ്റ് 9.2 എന്നിവയും. ആറ് നാനോഉപഗ്രഹങ്ങളും യൂറോപ്യന്‍ നിര്‍മിതങ്ങളാണ്. വിക്ഷേപണത്തിനുപയോഗിച്ച പി.എസ്.എല്‍.വി-സി14 നാലുഘട്ട റോക്കറ്റാണ്. ഒന്നും മൂന്നും ഘട്ടങ്ങളില്‍ ഖരഇന്ധനവും, രണ്ടും നാലും ഘട്ടങ്ങളില്‍ ദ്രാവകഇന്ധനവുമാണ് ഉപയോഗിച്ചത്. 44 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന് ഭാരം 230 ടണ്‍. പി.എസ്.എല്‍.വി.യുടെ 14-ാം ദൗത്യവിക്ഷേപണമായിരുന്നു ഇത്. ഇരുവരെ 39 പേടകങ്ങളെ പി.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്; ഇന്ത്യയുടെ 17 ഉപഗ്രഹങ്ങളും 22 വിദേശ ഉപഗ്രഹങ്ങളും. (അവലംബം: ഐ.എസ്.ആര്‍.ഒ)

നാര്‍കോയെ ആര്‍ക്കാണ് പേടി

നാര്‍കോ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് സിസ്റ്റര്‍ അഭയയുടെ കാര്യം ഓര്‍മ്മവരുന്നത് സ്വഭാവികം. അഭയകേസാണ് അടുത്തകാലത്ത് ഈ വാക്കുകള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിച്ചത്. പക്ഷേ ഇത്തരം നാര്‍ക്കോടിക്‌സിനെ കുറിച്ച് കേള്‍ക്കാത്തവര്‍ കാണില്ല. ഇവ രണ്ടും പരസ്​പരബന്ധമുള്ളതാണ്. മയക്കുമരുന്നാണ് രണ്ടിലെയും മുഖ്യകഥാപാത്രങ്ങള്‍. ഒന്ന് മനുഷ്യന്‍ സ്വയം മയങ്ങാന്‍ ദുരുപയോഗം ചെയ്യുന്നത്, രണ്ട് മനുഷ്യനെ മയക്കിക്കിടത്തി ചിലതുപറയിക്കുന്നത്. അഭയ കേസ് പ്രതികളായ പുരോഹിതരെ നാര്‍കോ പരിശോധനയ്ക്ക വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് കേരളത്തില്‍ വിവാദമായിട്ടുണ്ടല്ലോ.കേസ്സിലെ പ്രതികളെ മയക്കിക്കിടത്ത് ചോദ്യം ചെയ്ത് മൊഴിയെടുക്കുന്നതിന്റെ നിയമപരവും ധാര്‍മികവും ആരോഗ്യപരവുമായ വശങ്ങള്‍ സംബന്ധിച്ച് വളരെക്കാലമായി വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മനം കവരുക എന്ന പ്രയോഗം സാഹിത്യത്തിലും സിനിമയിലും കേട്ടിട്ടിള്ളത് റൊമാന്റിക് ആയിട്ടാണെങ്കില്‍ നാര്‍കോ പരിശോധനയിലെ മനം കവരല്‍ പ്രത്യക്ഷത്തില്‍ തന്നെ വലിയ പീഡനമാണ്. മനസ്സിലുള്ള കാര്യങ്ങള്‍ ആളിന്റെ സമ്മതം കൂടാതെ ചോര്‍ത്തിയെടുക്കുന്നതാണ് നാര്‍കോ ടെസ്റ്റ്, ബ്രയിന്‍ മാപിങ്,പോളിഗ്രാഫ് ടെസ്റ്റ്, തുടങ്ങിയ കലാപരിപാടികള്‍. ചില മയക്കുമരുന്നുകള്‍ ഉപയോഗിച്ച് അര്‍ദ്ധബോധാവസ്ഥയിലാക്കി ചോദ്യങ്ങളിലൂടെ കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുകയാണ് എന്നതാണത്. പ്രമുഖരായ പല സൈക്കോളജിസ്റ്റുകളും മനശാസ്ത്രചികിത്സാ കേന്ദ്രളും ഇത്തരം രീതികള്‍ അവലംബിക്കുന്നതിനോട് യോജിക്കുന്നുമില്ല.
ട്രൂത്ത് സിറം, ട്രൂത്ത് ഡ്രഗ് എന്നിങ്ങനെയുള്ള വിശേഷണങ്ങളോടെയാണ് ഈ മയക്കുമരുന്നുകള്‍ തുടക്കത്തിലേ അറിയപ്പെട്ടിരുന്നത്. സത്യം പറയിക്കുന്ന മരുന്നുകള്‍ എന്ന് പറയാം. മയങ്ങിക്കിടക്കുന്ന ആള്‍ അര്‍ധബോധാവസ്ഥയില്‍ പറയുന്നത് പൂര്‍ണ്ണസത്യങ്ങളാകുമോ എന്ന കാര്യം തര്‍ക്കവിഷയം തന്നെ. ബാര്‍ബിറ്ററേറ്റുകള്‍ എന്നറിയപ്പെടുന്ന വിഭാഗത്തില്‍ പെടുന്ന മരുന്നുകളാണ് നാര്‍കോ പരിശോധനകള്‍ക്ക് ഉപയോഗിക്കുന്നത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ അറ്റകൈയ്ക്ക് ചെയ്യുന്ന അന്വേഷണരീതിയാണ് നാര്‍കോ ടെസ്റ്റ്. അറ്റകൈ എന്നതിനര്‍ത്ഥം നിയമപ്രാബല്യമില്ലാതെ മൂന്നാംമുറ പോലെ രഹസ്യമായാണ് ഇത്തരം ചോദ്യം ചെയ്യലുകള്‍ നടക്കുക. സി ഐ എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇവ അവലംബിച്ചിരുന്നതിന് തെളിവുകളുണ്ട്. കുറ്റാന്വേഷണ നോവലുകളിലൂടെയും ചിത്രങ്ങളിലൂടെയും സൃഷ്ടിക്കപ്പെട്ട് വികസിച്ച ജനപ്രിയരീതികളാണ് നാര്‍കോയെ ഇത്രയും സെന്‍സേഷണലാക്കിയത്. അതിന്റെ വാഹകരായത് മാധ്യമങ്ങളും. അപരിഷ്‌കൃതമായ മനുഷ്യത്വവിരുദ്ധ പരിശോധനാരീതിയെന്നാണ് നാര്‍കോപരിശോധനങ്ങളെക്കുറിച്ച് മനശാസ്ത്രവിദഗദ്ധര്‍ വിലയിരുത്തുന്നത്. സോഡിയം പെന്റോഥെല്‍ എന്ന രാസവസ്തുവാണ് നാര്‍കോ പരിശോധനയ്ക്കായി നല്‍കുന്നത്. ഇത് കൂടിയ അളവുകള്‍ നിശ്ചയിക്കുന്നത് വിദഗ്ദ്ധ ഡോക്റ്റര്‍മാരാണ്. അളവല്‍പ്പം തെറ്റിയാര്‍ ആളുടെ ജീവന്‍തന്നെ അപകടത്തിലാകും. ബ്രിട്ടന്‍ ഇന്ത്യ അടക്കിഭരിക്കുന്ന കാലത്ത് സര്‍ ജെയിംസ് സ്റ്റീഫന്‍സ് എന്ന പോലീസ് ഓഫീസര്‍ തേഡ് ഡിഗ്രി എന്ന പേരില്‍ സൃഷ്ടിച്ച ക്രൂരമായ ചോദ്യം ചെയ്യല്‍ രീതിയാണ് പിന്നീട് കുപ്രസിദ്ധമായ മൂന്നാംമുറ ആയിമാറിയത്. നാര്‍കോ പരിശോധനയുടെ ചരിത്രം ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടില്‍ നിന്നുതന്നെ. 1916-ല്‍ വിന്‍സ്‌കോന്‍സിന്‍ യൂണിവേഴ്‌സിറ്റിയിലെ സര്‍ ആര്‍തര്‍ എസ് ലൊവന്‍ഹാര്‍ട്ടും സഹായികളുമാണ് ഇത്തരം സമ്പ്രദായം തുടങ്ങിവെച്ചത്. അതായത് മാനസികാസ്വസ്ഥ്യമുള്ളവരെ മയക്കുമരുന്നുനല്‍കി മയക്കിയശേഷം പരിശോധിക്കുന്ന രീതിയില്‍ നിന്നാണ് ഇന്നത്തെ നാര്‍കോയുടെ തുടക്കം. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇവ പ്രസിദ്ധമായത് റോബര്‍ട്ട് ഹൗസ് എക്‌സ്​പിരിമെന്റ് എന്ന പരീക്ഷണത്തിലൂടെയാണ്. 1922 ല്‍ ഡള്ളാസിലെ ആസ്​പത്രിയില്‍ പ്രസവത്തിനെത്തിയ സ്ത്രീക്ക് അനസ്‌തേഷ്യാ നല്‍കുന്നതിനിടെ അവര്‍ അബോധാവസ്ഥയില്‍ പറഞ്ഞ കഥകളാണ് ഈ പരീക്ഷണങ്ങളുടെ തുടക്കം. പിന്നീട് ഡള്ളാസിലെ ജയിലില്‍ മയക്കുമരുന്നിന്റെ സഹായത്തോടെ രണ്ട് ജയില്‍പ്പുള്ളികളെ ചോദ്യം ചെയ്തതോടെ നാര്‍കോ അനലിസിസ് ചരിത്രപരമായ കുതിപ്പ് നടത്തി എന്നുപറയാം. ഈ പരീക്ഷണങ്ങളിലൂടെ ട്രൂത്ത് സിറം എന്ന പദമുണ്ടായി.
പിന്നീട് കിഴക്കന്‍ ലാന്‍സിങിലെ മിഷിഗണ്‍ ക്രൈം ഡിറ്റക്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഡബ്ല്യു. ക്ലറന്‍സ് മ്യൂഹെല്‍ബര്‍ഗ് ഈ പരീക്ഷണങ്ങള്‍ തുടര്‍ന്നു. 'ദ റേപ് ഓഫ് മൈന്‍ഡ്' എന്ന പുസ്തകത്തിലൂടെ ജൂസ്റ്റ് എ എം മെര്‍ലൂ പറയുന്നതും മനസ്സിന്റെ വീണ്ടെടുക്കല്‍ നടത്താനായി അവലംബിക്കുന്ന രീതികളെക്കുറിച്ചും കുറ്റസമ്മതത്തിന്റെ മനശാസ്ത്രവിവക്ഷകളെയും കുറിച്ചുതന്നെ. ചോദ്യം ചെയ്യുന്നയാള്‍ അയാള്‍ക്ക് വേണ്ട വിവരങ്ങള്‍ വിധേയനാകുന്നയാളിന്റെ മനസ്സില്‍ കുത്തിവെക്കുന്നുവെന്നാണ് മെര്‍ലൂവിന്റെ വാദം. അതേസമയം തിരിച്ചും അഭിപ്രായങ്ങളുണ്ട്. ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ക്ക് ഇത്തരം രീതികള്‍ ഉപയോഗിക്കാമെന്നും ഇതില്‍ പറയുന്ന കാര്യങ്ങളില്‍ ചിലതൊക്കെ പുറത്തുപറയാത്ത സത്യമാകുമെന്ന് ലോകപ്രശസ്ത അമേരിക്കന്‍ സെക്യാട്രിസ്റ്റായ ജോണ്‍ മക്‌ഡൊണാള്‍ഡ് 1954 ല്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാര്‍കോ ചരിത്രത്തിന്റെ യാത്ര പിന്നെയും തുടര്‍ന്നു. ഇന്ത്യയിലെ പ്രമാദമായ പല കേസുകളിലും കുറെ വര്‍ഷങ്ങളായി ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. നുണ പരിശോധന നടത്തി കേസ് തെളിയിക്കുന്നത് ഒരു പ്രധാന മാര്‍ഗമായി മാറിയത് അങ്ങനെയാണ്. നിയമജ്ഞരും വലിയ വിഭാഗം മനശാസ്ത്രവിദഗ്ദ്ധരും ഇത്തരം രീതികളോട്എതിര്‍പ്പ് ഉയര്‍ത്തുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം പരിശോധനാഫലങ്ങളുടെ ഫലസിദ്ധിയിലാണ് അന്തിമമായി എത്തിച്ചേരുന്നത് എന്ന് വ്യക്തം. വ്യാജമുദ്രപത്രവുമായി ബന്ധപ്പെട്ട തെല്‍ഗി കേസ്, നിതാരി കൂട്ടക്കൊല, മുംബൈ സ്‌ഫോടനക്കേസ് തുടങ്ങി അഭയകേസ് അടക്കം 500 ഓളം കേസുകളില്‍ പരിശോധന നടത്തികൊണ്ട് നീളുകയാണ് ഇന്ത്യന്‍ കുറ്റാന്വേഷണത്തിലെ നാര്‍കോ ചരിതം. രാജീവ് ഗാന്ധി വധക്കേസിന്റെ അന്വേഷണസംഘത്തിലുണ്ടായിരുന്ന പ്രശസ്ത ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. പി ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ ഇതിനെ എതിര്‍ക്കുന്നവരാണ്. സി ഐ ഡി സൈബര്‍ ക്രൈം എസ് പി എം ശിവാനന്ദ റെഡ്ഢി ഇത്തരം പരിശോധനാരീതികളുടെ വ്യത്യസ്ത വീക്ഷണങ്ങളെക്കുറിച്ച് എഴുതിയിട്ടുമുണ്ട്. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പ്രതികളുടെ അവകാശത്തെക്കുറിച്ച് സുപ്രീംകോടതിയുടേതായി വന്നിട്ടുള്ള പരാമര്‍ശങ്ങള്‍ ഇത്തരത്തിലുള്ള കുറ്റസമ്മതത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്നുണ്ട്. 1954 ലെ ശര്‍മ്മ-സതീഷ് കേസില്‍ പ്രതികള്‍ക്ക് തങ്ങളെ നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചതാണെന്ന് തെളിയിക്കാനുള്ള അവകാശമുണ്ടെന്നും നന്ദാനി സത്പദി-പി എല്‍ ധാനി കേസില്‍ ഒരു വ്യക്തിക്ക് ആര്‍ട്ടിക്കിള്‍ 20 (3) പ്രകാരം മൊഴി നല്‍കാതിരിക്കാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. ഇത്തരം വ്യവസ്ഥകളും കോടതി പരാമര്‍ശങ്ങളും വാദഗതികളുടേയും വെളിച്ചത്തിലാണ് രാജ്യത്ത് നാര്‍കോ പരിശോധന അടക്കമുള്ള ചോദ്യം ചെയ്യല്‍ സമ്പ്രദായങ്ങളുടെ സാധുത വിമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ പുതിയ പല കേസുകളിലും കോടതി ഇത്തരം പരിശോധനങ്ങള്‍ അനുവദിക്കുന്നുമുണ്ട്്. മുംബൈ സ്‌ഫോടനക്കേസ് അടക്കം.
അഭയകേസില്‍ ഇത്രവര്‍ഷമായിട്ടും കേസ് തെളിയാതിരിക്കുകയും സാക്ഷികള്‍ മൊഴി മാറ്റുകയും തെളിവുകള്‍ ഇല്ലാതാവുകയും ജഡ്ജിമാര്‍ വരെ ഇടപെടുന്നുവെന്നും ആരോപണമുയരുമ്പോള്‍ മറ്റെന്ത് ചെയ്യും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. ഇതില്‍ കഴമ്പില്ലാതില്ല. കോടതിയിലെത്തുന്നതിന് മുമ്പ് ഇത്തരം പരിശോധിനകളുടെ ചിത്രീകരണങ്ങള്‍ ദൃശ്യമാധ്യമങ്ങളൂലൂടെ ജനങ്ങളിലെത്തുന്നതിന്റെ നിയമപരവും ധാര്‍മികവുമായ ചോദ്യങ്ങള്‍ വേറെതന്നെ പരിശോധിക്കേണ്ട വിഷയമാണ്. സാധാരണക്കാര്‍ക്കാവട്ടെ, ഈ വശങ്ങളെക്കുറിച്ച് വലിയ ആലോചനകളൊന്നും ആവശ്യമില്ല. കുറ്റവാളികളെ കണ്ടെത്തണം, ശിക്ഷിക്കണം എന്ന് ആവശ്യപ്പെടാന്‍ മാത്രമാണ് ജനങ്ങള്‍ക്കുകഴിയുക. ചോദ്യം ചെയ്യലുകളുടെ രീതിശാസ്ത്രത്തെയോ അതിന്റെ നിയമസാധുതയേയോസംവാദാത്മകമായി സമീപിക്കാമെങ്കിലും പറയുന്ന കാര്യങ്ങള്‍