നാര്‍കോയെ ആര്‍ക്കാണ് പേടി

നാര്‍കോ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് സിസ്റ്റര്‍ അഭയയുടെ കാര്യം ഓര്‍മ്മവരുന്നത് സ്വഭാവികം. അഭയകേസാണ് അടുത്തകാലത്ത് ഈ വാക്കുകള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിച്ചത്. പക്ഷേ ഇത്തരം നാര്‍ക്കോടിക്‌സിനെ കുറിച്ച് കേള്‍ക്കാത്തവര്‍ കാണില്ല. ഇവ രണ്ടും പരസ്​പരബന്ധമുള്ളതാണ്. മയക്കുമരുന്നാണ് രണ്ടിലെയും മുഖ്യകഥാപാത്രങ്ങള്‍. ഒന്ന് മനുഷ്യന്‍ സ്വയം മയങ്ങാന്‍ ദുരുപയോഗം ചെയ്യുന്നത്, രണ്ട് മനുഷ്യനെ മയക്കിക്കിടത്തി ചിലതുപറയിക്കുന്നത്. അഭയ കേസ് പ്രതികളായ പുരോഹിതരെ നാര്‍കോ പരിശോധനയ്ക്ക വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് കേരളത്തില്‍ വിവാദമായിട്ടുണ്ടല്ലോ.കേസ്സിലെ പ്രതികളെ മയക്കിക്കിടത്ത് ചോദ്യം ചെയ്ത് മൊഴിയെടുക്കുന്നതിന്റെ നിയമപരവും ധാര്‍മികവും ആരോഗ്യപരവുമായ വശങ്ങള്‍ സംബന്ധിച്ച് വളരെക്കാലമായി വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മനം കവരുക എന്ന പ്രയോഗം സാഹിത്യത്തിലും സിനിമയിലും കേട്ടിട്ടിള്ളത് റൊമാന്റിക് ആയിട്ടാണെങ്കില്‍ നാര്‍കോ പരിശോധനയിലെ മനം കവരല്‍ പ്രത്യക്ഷത്തില്‍ തന്നെ വലിയ പീഡനമാണ്. മനസ്സിലുള്ള കാര്യങ്ങള്‍ ആളിന്റെ സമ്മതം കൂടാതെ ചോര്‍ത്തിയെടുക്കുന്നതാണ് നാര്‍കോ ടെസ്റ്റ്, ബ്രയിന്‍ മാപിങ്,പോളിഗ്രാഫ് ടെസ്റ്റ്, തുടങ്ങിയ കലാപരിപാടികള്‍. ചില മയക്കുമരുന്നുകള്‍ ഉപയോഗിച്ച് അര്‍ദ്ധബോധാവസ്ഥയിലാക്കി ചോദ്യങ്ങളിലൂടെ കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുകയാണ് എന്നതാണത്. പ്രമുഖരായ പല സൈക്കോളജിസ്റ്റുകളും മനശാസ്ത്രചികിത്സാ കേന്ദ്രളും ഇത്തരം രീതികള്‍ അവലംബിക്കുന്നതിനോട് യോജിക്കുന്നുമില്ല.
ട്രൂത്ത് സിറം, ട്രൂത്ത് ഡ്രഗ് എന്നിങ്ങനെയുള്ള വിശേഷണങ്ങളോടെയാണ് ഈ മയക്കുമരുന്നുകള്‍ തുടക്കത്തിലേ അറിയപ്പെട്ടിരുന്നത്. സത്യം പറയിക്കുന്ന മരുന്നുകള്‍ എന്ന് പറയാം. മയങ്ങിക്കിടക്കുന്ന ആള്‍ അര്‍ധബോധാവസ്ഥയില്‍ പറയുന്നത് പൂര്‍ണ്ണസത്യങ്ങളാകുമോ എന്ന കാര്യം തര്‍ക്കവിഷയം തന്നെ. ബാര്‍ബിറ്ററേറ്റുകള്‍ എന്നറിയപ്പെടുന്ന വിഭാഗത്തില്‍ പെടുന്ന മരുന്നുകളാണ് നാര്‍കോ പരിശോധനകള്‍ക്ക് ഉപയോഗിക്കുന്നത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ അറ്റകൈയ്ക്ക് ചെയ്യുന്ന അന്വേഷണരീതിയാണ് നാര്‍കോ ടെസ്റ്റ്. അറ്റകൈ എന്നതിനര്‍ത്ഥം നിയമപ്രാബല്യമില്ലാതെ മൂന്നാംമുറ പോലെ രഹസ്യമായാണ് ഇത്തരം ചോദ്യം ചെയ്യലുകള്‍ നടക്കുക. സി ഐ എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇവ അവലംബിച്ചിരുന്നതിന് തെളിവുകളുണ്ട്. കുറ്റാന്വേഷണ നോവലുകളിലൂടെയും ചിത്രങ്ങളിലൂടെയും സൃഷ്ടിക്കപ്പെട്ട് വികസിച്ച ജനപ്രിയരീതികളാണ് നാര്‍കോയെ ഇത്രയും സെന്‍സേഷണലാക്കിയത്. അതിന്റെ വാഹകരായത് മാധ്യമങ്ങളും. അപരിഷ്‌കൃതമായ മനുഷ്യത്വവിരുദ്ധ പരിശോധനാരീതിയെന്നാണ് നാര്‍കോപരിശോധനങ്ങളെക്കുറിച്ച് മനശാസ്ത്രവിദഗദ്ധര്‍ വിലയിരുത്തുന്നത്. സോഡിയം പെന്റോഥെല്‍ എന്ന രാസവസ്തുവാണ് നാര്‍കോ പരിശോധനയ്ക്കായി നല്‍കുന്നത്. ഇത് കൂടിയ അളവുകള്‍ നിശ്ചയിക്കുന്നത് വിദഗ്ദ്ധ ഡോക്റ്റര്‍മാരാണ്. അളവല്‍പ്പം തെറ്റിയാര്‍ ആളുടെ ജീവന്‍തന്നെ അപകടത്തിലാകും. ബ്രിട്ടന്‍ ഇന്ത്യ അടക്കിഭരിക്കുന്ന കാലത്ത് സര്‍ ജെയിംസ് സ്റ്റീഫന്‍സ് എന്ന പോലീസ് ഓഫീസര്‍ തേഡ് ഡിഗ്രി എന്ന പേരില്‍ സൃഷ്ടിച്ച ക്രൂരമായ ചോദ്യം ചെയ്യല്‍ രീതിയാണ് പിന്നീട് കുപ്രസിദ്ധമായ മൂന്നാംമുറ ആയിമാറിയത്. നാര്‍കോ പരിശോധനയുടെ ചരിത്രം ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടില്‍ നിന്നുതന്നെ. 1916-ല്‍ വിന്‍സ്‌കോന്‍സിന്‍ യൂണിവേഴ്‌സിറ്റിയിലെ സര്‍ ആര്‍തര്‍ എസ് ലൊവന്‍ഹാര്‍ട്ടും സഹായികളുമാണ് ഇത്തരം സമ്പ്രദായം തുടങ്ങിവെച്ചത്. അതായത് മാനസികാസ്വസ്ഥ്യമുള്ളവരെ മയക്കുമരുന്നുനല്‍കി മയക്കിയശേഷം പരിശോധിക്കുന്ന രീതിയില്‍ നിന്നാണ് ഇന്നത്തെ നാര്‍കോയുടെ തുടക്കം. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇവ പ്രസിദ്ധമായത് റോബര്‍ട്ട് ഹൗസ് എക്‌സ്​പിരിമെന്റ് എന്ന പരീക്ഷണത്തിലൂടെയാണ്. 1922 ല്‍ ഡള്ളാസിലെ ആസ്​പത്രിയില്‍ പ്രസവത്തിനെത്തിയ സ്ത്രീക്ക് അനസ്‌തേഷ്യാ നല്‍കുന്നതിനിടെ അവര്‍ അബോധാവസ്ഥയില്‍ പറഞ്ഞ കഥകളാണ് ഈ പരീക്ഷണങ്ങളുടെ തുടക്കം. പിന്നീട് ഡള്ളാസിലെ ജയിലില്‍ മയക്കുമരുന്നിന്റെ സഹായത്തോടെ രണ്ട് ജയില്‍പ്പുള്ളികളെ ചോദ്യം ചെയ്തതോടെ നാര്‍കോ അനലിസിസ് ചരിത്രപരമായ കുതിപ്പ് നടത്തി എന്നുപറയാം. ഈ പരീക്ഷണങ്ങളിലൂടെ ട്രൂത്ത് സിറം എന്ന പദമുണ്ടായി.
പിന്നീട് കിഴക്കന്‍ ലാന്‍സിങിലെ മിഷിഗണ്‍ ക്രൈം ഡിറ്റക്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഡബ്ല്യു. ക്ലറന്‍സ് മ്യൂഹെല്‍ബര്‍ഗ് ഈ പരീക്ഷണങ്ങള്‍ തുടര്‍ന്നു. 'ദ റേപ് ഓഫ് മൈന്‍ഡ്' എന്ന പുസ്തകത്തിലൂടെ ജൂസ്റ്റ് എ എം മെര്‍ലൂ പറയുന്നതും മനസ്സിന്റെ വീണ്ടെടുക്കല്‍ നടത്താനായി അവലംബിക്കുന്ന രീതികളെക്കുറിച്ചും കുറ്റസമ്മതത്തിന്റെ മനശാസ്ത്രവിവക്ഷകളെയും കുറിച്ചുതന്നെ. ചോദ്യം ചെയ്യുന്നയാള്‍ അയാള്‍ക്ക് വേണ്ട വിവരങ്ങള്‍ വിധേയനാകുന്നയാളിന്റെ മനസ്സില്‍ കുത്തിവെക്കുന്നുവെന്നാണ് മെര്‍ലൂവിന്റെ വാദം. അതേസമയം തിരിച്ചും അഭിപ്രായങ്ങളുണ്ട്. ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ക്ക് ഇത്തരം രീതികള്‍ ഉപയോഗിക്കാമെന്നും ഇതില്‍ പറയുന്ന കാര്യങ്ങളില്‍ ചിലതൊക്കെ പുറത്തുപറയാത്ത സത്യമാകുമെന്ന് ലോകപ്രശസ്ത അമേരിക്കന്‍ സെക്യാട്രിസ്റ്റായ ജോണ്‍ മക്‌ഡൊണാള്‍ഡ് 1954 ല്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. നാര്‍കോ ചരിത്രത്തിന്റെ യാത്ര പിന്നെയും തുടര്‍ന്നു. ഇന്ത്യയിലെ പ്രമാദമായ പല കേസുകളിലും കുറെ വര്‍ഷങ്ങളായി ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. നുണ പരിശോധന നടത്തി കേസ് തെളിയിക്കുന്നത് ഒരു പ്രധാന മാര്‍ഗമായി മാറിയത് അങ്ങനെയാണ്. നിയമജ്ഞരും വലിയ വിഭാഗം മനശാസ്ത്രവിദഗ്ദ്ധരും ഇത്തരം രീതികളോട്എതിര്‍പ്പ് ഉയര്‍ത്തുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം പരിശോധനാഫലങ്ങളുടെ ഫലസിദ്ധിയിലാണ് അന്തിമമായി എത്തിച്ചേരുന്നത് എന്ന് വ്യക്തം. വ്യാജമുദ്രപത്രവുമായി ബന്ധപ്പെട്ട തെല്‍ഗി കേസ്, നിതാരി കൂട്ടക്കൊല, മുംബൈ സ്‌ഫോടനക്കേസ് തുടങ്ങി അഭയകേസ് അടക്കം 500 ഓളം കേസുകളില്‍ പരിശോധന നടത്തികൊണ്ട് നീളുകയാണ് ഇന്ത്യന്‍ കുറ്റാന്വേഷണത്തിലെ നാര്‍കോ ചരിതം. രാജീവ് ഗാന്ധി വധക്കേസിന്റെ അന്വേഷണസംഘത്തിലുണ്ടായിരുന്ന പ്രശസ്ത ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. പി ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ ഇതിനെ എതിര്‍ക്കുന്നവരാണ്. സി ഐ ഡി സൈബര്‍ ക്രൈം എസ് പി എം ശിവാനന്ദ റെഡ്ഢി ഇത്തരം പരിശോധനാരീതികളുടെ വ്യത്യസ്ത വീക്ഷണങ്ങളെക്കുറിച്ച് എഴുതിയിട്ടുമുണ്ട്. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പ്രതികളുടെ അവകാശത്തെക്കുറിച്ച് സുപ്രീംകോടതിയുടേതായി വന്നിട്ടുള്ള പരാമര്‍ശങ്ങള്‍ ഇത്തരത്തിലുള്ള കുറ്റസമ്മതത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്നുണ്ട്. 1954 ലെ ശര്‍മ്മ-സതീഷ് കേസില്‍ പ്രതികള്‍ക്ക് തങ്ങളെ നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചതാണെന്ന് തെളിയിക്കാനുള്ള അവകാശമുണ്ടെന്നും നന്ദാനി സത്പദി-പി എല്‍ ധാനി കേസില്‍ ഒരു വ്യക്തിക്ക് ആര്‍ട്ടിക്കിള്‍ 20 (3) പ്രകാരം മൊഴി നല്‍കാതിരിക്കാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. ഇത്തരം വ്യവസ്ഥകളും കോടതി പരാമര്‍ശങ്ങളും വാദഗതികളുടേയും വെളിച്ചത്തിലാണ് രാജ്യത്ത് നാര്‍കോ പരിശോധന അടക്കമുള്ള ചോദ്യം ചെയ്യല്‍ സമ്പ്രദായങ്ങളുടെ സാധുത വിമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ പുതിയ പല കേസുകളിലും കോടതി ഇത്തരം പരിശോധനങ്ങള്‍ അനുവദിക്കുന്നുമുണ്ട്്. മുംബൈ സ്‌ഫോടനക്കേസ് അടക്കം.
അഭയകേസില്‍ ഇത്രവര്‍ഷമായിട്ടും കേസ് തെളിയാതിരിക്കുകയും സാക്ഷികള്‍ മൊഴി മാറ്റുകയും തെളിവുകള്‍ ഇല്ലാതാവുകയും ജഡ്ജിമാര്‍ വരെ ഇടപെടുന്നുവെന്നും ആരോപണമുയരുമ്പോള്‍ മറ്റെന്ത് ചെയ്യും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. ഇതില്‍ കഴമ്പില്ലാതില്ല. കോടതിയിലെത്തുന്നതിന് മുമ്പ് ഇത്തരം പരിശോധിനകളുടെ ചിത്രീകരണങ്ങള്‍ ദൃശ്യമാധ്യമങ്ങളൂലൂടെ ജനങ്ങളിലെത്തുന്നതിന്റെ നിയമപരവും ധാര്‍മികവുമായ ചോദ്യങ്ങള്‍ വേറെതന്നെ പരിശോധിക്കേണ്ട വിഷയമാണ്. സാധാരണക്കാര്‍ക്കാവട്ടെ, ഈ വശങ്ങളെക്കുറിച്ച് വലിയ ആലോചനകളൊന്നും ആവശ്യമില്ല. കുറ്റവാളികളെ കണ്ടെത്തണം, ശിക്ഷിക്കണം എന്ന് ആവശ്യപ്പെടാന്‍ മാത്രമാണ് ജനങ്ങള്‍ക്കുകഴിയുക. ചോദ്യം ചെയ്യലുകളുടെ രീതിശാസ്ത്രത്തെയോ അതിന്റെ നിയമസാധുതയേയോസംവാദാത്മകമായി സമീപിക്കാമെങ്കിലും പറയുന്ന കാര്യങ്ങള്‍

0 comments:

Post a Comment