പുണെയില്‍ പൊതുസ്ഥലത്ത് തുപ്പിയാല്‍ പിഴ 1000 രൂപ
Posted by
Musiqsearch
on Saturday, September 26, 2009
Labels:
Exclusives
പുണെ: പുണെയില്‍ ചെന്ന് പൊതുസ്ഥലത്ത് ഒന്നു തുപ്പാമെന്നു വച്ചാല്‍ കുഴങ്ങിയതുതന്നെ. പിഴ ആയിരം രൂപയാണ്.പന്നിപ്പനി പടര്‍ന്നുപിടിക്കുന്നതിനെ പ്രതിരോധിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടെത്തിയ വഴിയാണിത്. നേരത്തെ 25 രൂപയായിരുന്നു പിഴ.പന്നിപ്പനിയുടെ വൈറസ് എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ നിലനില്‍ക്കുമെന്നുള്ളതുകൊണ്ടാണ് പൊതുസ്ഥലത്തെ തുപ്പലിനെതിരെ മുനിസിപ്പാലിറ്റി രംഗത്തുവന്നത്. ബോംബെ പ്രൊവിന്‍ഷ്യല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് കമ്മീഷണര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.ഇന്നു മുതല്‍ തന്നെ മുനിസിപ്പാലിറ്റിയുടെ ന്യൂയിസെന്‍സ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് തുപ്പലുകാരെ തപ്പിയിറങ്ങും.ഇന്ത്യയിലെ പന്നിപ്പനിയുടെ പ്രഭവകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുണെയില്‍ കഴിഞ്ഞ ആഗസ്ത് മുതല്‍ ഇതുവരെയായി 61 പേരുടെ ജീവനാണ് പന്നിപ്പനി അപഹരിച്ചത്.
0 comments:
Post a Comment