skip to main |
skip to sidebar
തിരുവനന്തപുരം: മണ്‍വിളയിലെ വ്യവസായഎസ്റ്റേറ്റിലെ സോളാര്‍ ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസ്സിന് തീപിടിച്ച് കോടികള്‍ നഷ്ടം. ഇരുപതോളം ഫയര്‍ യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി. ഇന്നുപുലര്‍ച്ചെയാണ് തീയാളിക്കത്തുന്നത് കണ്ടത്.ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള ടെക്സ്റ്റുബുക്കുകള്‍ അച്ചടിച്ചുകൊണ്ടിരുന്ന പ്രസ്സാണ് കത്തി നശിച്ചത്. രണ്ടുവര്‍ഷത്തെ കോണ്‍ട്രാക്ട് ആയതിനാല്‍ അടുത്ത വര്‍ഷത്തേക്കുള്ള അച്ചടിച്ച പൂസ്തകങ്ങളും സ്‌റ്റോക്കുണ്ടായിരുന്ന കെട്ടിടമാണ് കത്തി നശിച്ചത്. നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ ഫോമുകളും ഇവിടെ അച്ചടിക്കുന്നുണ്ടായിരുന്നു.
0 comments:
Post a Comment