ബാംഗ്ലൂര്‍: പ്രശസ്ത കന്നഡ ഗായകന്‍ ഹിമന്ത് സ്ത്രീപീഢനത്തിന് പോലീസ് അറസ്റ്റിലായി. സ്ത്രീധനത്തിനായി ഭാര്യയെ പീഢിപ്പിച്ചുവെന്ന് പരാതി കിട്ടയതിനെത്തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ബസവനാഗുഡി പോലീസ് സ്റ്റേഷനില്‍ ഭാര്യ പ്രിയദര്‍ശിനി സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് സംഭവം. കുറെ മാസങ്ങളായി ഹിമന്തിനോടു പിണങ്ങി പ്രയര്‍ദര്‍ശിനി സ്വന്തം മാതാപിതാക്കളുടെ കൂടെ കഴിയുകയാണ്. ശാരീരികമായും മാനസികമായും ഏറെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത ഹിമന്തിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
0 comments:
Post a Comment