skip to main |
skip to sidebar
അഭയകേസില്‍ അപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് കേസ് വൈകിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നുവെന്ന് എറണാകുളം സി.ജെ.എം കോടതിയുടെ വിമര്‍ശനം. കേസ് ഡയറി പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അവകാശമില്ലന്നും കോടതി വ്യക്തമാക്കി. അഭയയുടെ മരണത്തിന് ശേഷം ലഭിച്ച ഫോട്ടോഗ്രാഫുകള്‍ കൈമാറണമെന്ന് ഒന്നാം പ്രതി ഫാ.തോമസ് എം കോട്ടൂരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോളാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ തുടര്‍ നടപടികള്‍ക്കായി ചേരുന്ന എല്ലാ സമയത്തും കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുന്ന പ്രതിഭാഗത്തിന്റെ നടപടി കേസ് വൈകിക്കുന്നതിന് മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറി നല്‍കണമെന്ന രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയിലിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസ് ഇനി അടുത്തമാസം അഞ്ചിന് പരിഗണിക്കും
0 comments:
Post a Comment