ലോക ഗുസ്തി: ഇന്ത്യയ്ക്ക് വെങ്കലം

ഹെര്‍നിങ് (ഡെന്‍മാര്‍ക്ക്): ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രമേഷ്‌കുമാറിന് വെങ്കലം. 74 കിലോഗ്രാം വിഭാഗത്തിലാണ് രമേഷിന്റെ നേട്ടം. 32 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്.അമേരിക്കയുടെ ഡസ്റ്റിന്‍ ഷലാറ്ററിനെയും (3-2) മൈക്കല്‍ ഗ്രണ്ടിയെയുമാണ് (4-2) രമേഷ് തോല്‍പിച്ചാണ് രമേഷ്
വെങ്കലം ഉറപ്പിച്ചത്. സെമിയില്‍ അസര്‍ബൈജാന്റെ ചാംസുല്‍വാരയേവിനോട് തോറ്റതുകൊണ്ടാണ് (0-3) രമേഷിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.നേരത്തെ ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ കിരി തെര്‍സിയേവിനെയും രമേഷ് തോല്‍പിച്ചിരുന്നു.66 കിലോഗ്രാം വിഭാഗത്തില്‍ നേരത്തെ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയായിരുന്ന സുശീല്‍കുമാര്‍ സെമിയില്‍ തോറ്റ് പുറത്തായിരുന്നു.

0 comments:

Post a Comment